Map Graph

ബാസ്റ്റീൽ കോട്ടയുടെ ആക്രമണം

1789 ജൂലൈ 14 ഉച്ചതിരിഞ്ഞ് ഫ്രാൻസിൽ പാരീസിലെ ബാസ്റ്റൈൽ ജയിലിൽ സംഭവിച്ച ഒരു ആക്രമണം ആണ് ബാസ്റ്റീൽ കോട്ടയുടെ ആക്രമണം. മധ്യകാല ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയായ ബാസ്റ്റീൽ പാരീസിന്റെ മധ്യഭാഗത്തുള്ള രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു. 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത്. ജൂലൈ 14, 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ച അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ ഫ്ലാഷ് പോയിന്റായിരുന്നു ഇത്.

Read article
പ്രമാണം:Prise_de_la_Bastille.jpgപ്രമാണം:La_Bastille_20060809.jpgപ്രമാണം:11-french_revolution_1789.jpg